Latest Updates

പ്രമേഹം ഉള്ളവരുടെ വീട്ടിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. രക്തത്തിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകൾ പെട്ടെന്നു മനസ്സിലാക്കാനും സങ്കീർണതകള്‍ ഒഴിവാക്കാനും ആശുപത്രിച്ചെലവ് കുറയ്ക്കാനും ഈ ലളിത ഉപകരണം കൊണ്ട് സാധിക്കും. ആയിരം രൂപയ്ക്ക് ഗുണമേന്മയുള്ളതും വാറന്റിയുള്ളതുമായ ഉപകരണവും സൗജന്യ പരിശീലനവും ലഭിക്കും. 

1. വീട്ടിൽ ടെസ്റ്റ് ചെയ്യുമ്പോൾ അത് ഒരു ചെറിയ ഡയറിയിലോ ചാർട്ടിലോ എഴുതിവച്ച് കൺസൽറ്റേഷൻ സമയത്തു കാണിച്ചാൽ നിങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡോക്ടറെ സഹായിക്കും. 

2. നമ്മുടെ നാട്ടിൽ നിന്നു ഗ്ലൂക്കോമീറ്റർ വാങ്ങുന്നതാണ് നല്ലത്. തുടർ സർവീസും വാറന്റിയും ഉറപ്പാക്കണമെന്നു മാത്രം.

3. അതേ കമ്പനിയുടെ കാലാവധി കഴിയാത്ത ടെസ്റ്റ് സ്ട്രിപ്പ് തന്നെ ഉപയോഗിക്കുക. സ്ട്രിപ്പുകൾ ഒരു കാരണവശാലും മുറിക്കുകയോ ഡപ്പയ്ക്കു പുറത്ത് സൂക്ഷിക്കുകയോ അരുത്. ഡപ്പ മുറുക്കി അടയ്ക്കുക. 

4. മോതിരവിരലിന്റെയോ ചെറുവിരലിന്റെയോ അഗ്രവും മുൻവശവും ഒഴിവാക്കി വശങ്ങളിൽ കുത്തി, ഞെക്കി പിഴിയാതെ കിട്ടുന്ന രക്തത്തുള്ളിയാണ് ടെസ്റ്റ് ചെയ്യേണ്ടത്. 

5. ലാബറട്ടറിയിലെയും ഗ്ലൂക്കോമീറ്ററിലെയും റിസൽട്ട് വ്യത്യാസമുണ്ടാകും. ലാബിലെ റിസൾട്ടിനെക്കാളും കുറച്ചു കൂടുതലാകും വീട്ടിൽ നോക്കുമ്പോഴത്തെ റിസൾട്ട്. ലാബിനെയോ ഗ്ലൂക്കോമീറ്ററിനെയോ സംശയിക്കേണ്ടതില്ല. 

Get Newsletter

Advertisement

PREVIOUS Choice